അടിച്ച് പൂക്കുറ്റിയായപ്പോൾ വിമാനത്തിൽ യുവനടിക്കു നേരെ യാത്രക്കാരന്റെ തോണ്ടലും;മാന്തലും;പരാതിയുമായി നടി

കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി പരാതി നൽകിയത്. സഹയാത്രികന്‍ നടിയോടെ അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. പൊലീസിനോട് പരാതിപ്പെടാൻ ആയിരുന്നു എയർഇന്ത്യ അധികൃതരുടെ പ്രതികരണമെന്നും നടി വിശദീകരിച്ചു. കൊച്ചിയിലെത്തിയ ശേഷം പിന്നീട് ഇവർ പൊലീസിന് പരാതി നൽകുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
[9:33 am, 11/10/2023] Unni K:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →