ഹെൽമെറ്റ് ധരിക്കാതെ വര്‍ഷങ്ങളോളം മോട്ടോർ സൈക്കിൾ ഓടിച്ചിട്ടും പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന ഒരു മനുഷ്യൻ! കേട്ടിട്ട് എന്തെങ്കിലും പന്തികേടു തോന്നുന്നുണ്ടോ? അങ്ങനെ ഒരാളുണ്ട്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി പട്ടണത്തിലെ പഴക്കട ഉടമയായ സാക്കിർ മാമോൻ ആണ് ഈ മനുഷ്യൻ. എന്താണ് ഇതിന്‍റെ രഹസ്യം?
ഹെൽമെറ്റ് ധരിക്കാതെ വര്‍ഷങ്ങളോളം മോട്ടോർ സൈക്കിൾ ഓടിച്ചിട്ടും പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന ഒരു മനുഷ്യൻ! കേട്ടിട്ട് എന്തെങ്കിലും പന്തികേടു തോന്നുന്നുണ്ടോ? അങ്ങനെ ഒരാളുണ്ട്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി പട്ടണത്തിലെ പഴക്കട ഉടമയായ സാക്കിർ മാമോൻ ആണ് ഈ മനുഷ്യൻ. എന്താണ് ഇതിന്‍റെ രഹസ്യം? അദ്ദേഹത്തിന്‍റെ തല ഒരു ഹെൽമെറ്റിനും ഒതുക്കാൻ കഴിയാത്തത്ര വലുതാണ് എന്നതു തന്നെയാണ് ഇതിന് കാരണം.
അതുകൊണ്ടുതന്നെ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നതാണ് സാക്കിർ മാമന്റെ ദിനചര്യ. ഇദ്ദേഹത്തിന്‍റെ വിചിത്രമായ ഈ കഥ കഴിഞ്ഞ കുറച്ചുകാലമായി വാര്‍ത്തകളില്‍ ഉണ്ട്. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായ പുതിയൊരു വീഡിയോയിലൂടെ മാമോന്‍ വീണ്ടും വാര്‍ത്തകലില്‍ നിറയുന്നു. വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് ഇയാളെ തടയുന്നതാണ് വീഡിയോ.
പോലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ട്, മാമോന്റെ അസാധാരണമായ വലിയ തലയെ ഉൾക്കൊള്ളാൻ ഒരു ഹെൽമറ്റ് കണ്ടെത്താനായില്ല. നിരവധി ഹെൽമെറ്റുകൾ ഷോപ്പുകളില്‍ മാമോനുമായി പോലീസ് കയറി ഇറങ്ങിയിട്ടും ഇദ്ദേഹത്തിന്‍റെ തലയുടെ വലിപ്പത്തെ ഉള്‍ക്കൊള്ളുന്ന ഹെല്‍മറ്റുകളൊന്നും ലഭിച്ചില്ല എന്നതാണ് വിചിത്രം.

