മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം ഈ മാസം 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന് സ്വന്തം.രാജ്യത്തെ മറ്റു അഞ്ച് വിമാനത്താവളങ്ങൾക്കൊപ്പം അദാനി മംഗളൂരു സ്ഥാപനവും ഏറ്റെടുത്തപ്പോൾ വിമാനത്താവള അതോറിറ്റിയുമായുണ്ടാക്കിയ കരാർ കാലാവധി ഈ മാസം 30ന് അവസാനിക്കും.
അദാനി ഗ്രൂപ്പ് 2020 ഒക്ടോബർ 30നാണ് ഏറ്റെടുത്ത്.കരാർ പ്രകാരം അതോറിറ്റിക്കും അദാനിക്കും ജീവനക്കാരുടെ നിയമനം ഉൾപ്പെടെ തുല്യ പങ്കാളിത്തം എന്നതായിരുന്നു ക്രമം.സാമ്പത്തികം, മാനവവിഭവശേഷി,ഭരണകാര്യം, വാണിജ്യം,വിമാന സർവീസ് തുടങ്ങി എല്ലാം ഇനി അദാനിയുടെ അധീനതയിലാവും
മംഗളൂരു രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന്വിമാനത്താവള അതോറിറ്റിയുടെ മൂന്നുവർഷ പങ്കാളിത്തം 30ന് അവസാനിക്കും
