തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതിനും കേരളത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ കണ്ണൂരില്‍ നിന്ന് 309 യാത്രക്കാരും കോഴിക്കോട് നിന്ന് 190 ആളുകളും തിരൂരില്‍ നിന്ന് 31 പേരുമാണ് യാത്ര ചെയ്തത്. 960 സീറ്റുകളുള്ള ട്രെയിനില്‍ നിലവില്‍ ഒക്ടോബര്‍ നാല് വരെയുളഌ ടിക്കറ്റ് ഹൗസ് ഫുള്ളായി കഴിഞ്ഞു. മറ്റ് ദിവസങ്ങള്‍ തത്കാല്‍ ടിക്കറ്റ് ലഭ്യമാണ്.
ആദ്യ ദിവസം വന്ദേ ഭാരതിന്റെ സര്‍വീസില്‍ 120 ശതമാനം ഒക്യുപ്പന്‍സിയാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. വന്ദേ ഭാരതില്‍ വിതരണം ചെയ്യുന്ന ആഹാരം സംബന്ധിച്ചും യാത്രക്കാര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്. ട്രെയിനിലെ ഭക്ഷണത്തിന്റെ കരാര്‍ ഇത്തവണ നേടിയത് തൃശൂര്‍ ആസ്ഥാനമായ കേറ്ററിങ് ഗ്രൂപ്പാണ്.
രാവിലെ ഏഴിന് ആണ് ട്രെയിന്‍ കാസര്‍കോട് നിന്ന് പുറപ്പെടുന്നത്. ട്രെയിന്‍ 3.05-ന് തിരുവനന്തപുരത്ത് എത്തും.മടക്കയാത്ര വൈകിട്ട് 4.05-നാണ്. രാത്രി 11.58-ന് കാസര്‍കോട്ട് എത്തുന്നത്. കാസര്‍കോട്ട് നിന്നുള്ള ട്രെയിനിന്റെ നമ്പര്‍ 20631 ആണ്, തിരുവനന്തപുരത്ത് നിന്നുള്ളതിന് 20632 ആണ്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയ്‌ക്ക് എ സി ചെയര്‍ കാറില്‍ 1,555 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2835 രൂപയുമാണ്.