ഷീ’ പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിൻ്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കല്‍പ്പത്തില്‍ അധിഷ്ടിതമായ ബോധവത്കരണവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ‘ഷീ’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. മലപ്പുറം മുണ്ടുപറമ്ബ് ഗവ. കോളജില്‍ നടന്ന ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.

മലപ്പുറം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ നസീബ അധ്യക്ഷത വഹിച്ചു. പ്രൊജക്‌ട് കണ്‍വീനര്‍ ഡോ. എസ് സുമി പദ്ധതി വിശദീകരിച്ചു. സഹദേവൻ, ജമീല ജലീല്‍, ഖദീജ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്ന യാസ്മിൻ വയലില്‍ ഡോ. റംലത്ത് കുഴിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഡോ. നസ്‌റിൻ മൂസ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. പദ്ധതിയുടെ ഭാഗമായി നവംബര്‍ പത്ത് വരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്ബും ബോവത്കരണ ക്ലാസും സംഘടിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →