ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണം:

മെൻസ് അസോസിയേഷൻ ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ വിഷമമുണ്ടെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ. വിധി വന്നതുമുതൽ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുമെന്നും മെൻസ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →