ആര്‍മി ഓഫീസറുടെ വീട്ടില്‍ 16 കാരി നേരിട്ടത് ക്രൂരപീഡനം

ഗുവാഹത്തി: വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍മി ഓഫീസറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദനത്തിന്റെയും പാടുകളുണ്ട്. പെണ്‍കുട്ടിയെ വീട്ടുജോലിക്കായി വാടകയ്‌ക്കെടുക്കുകയും ഹിമാചല്‍ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. തിരിച്ചു അസമിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ക്രൂരപീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് പറയുന്നത്.

മൂക്കിന് പൊട്ടലുണ്ട്. നാവില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മിക്ക സമയത്തും വസ്ത്രമില്ലാതെയാണ് പെണ്‍കുട്ടി വീട്ടില്‍ കഴിഞ്ഞിരുന്നത്. ആറുമാസത്തോളം ദമ്പതികള്‍ കുട്ടിയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം ചോദിച്ചപ്പോള്‍ ചവറ്റുകുട്ടയില്‍ നിന്ന് കഴിക്കാന്‍ ദമ്പത്തില്‍ പഞ്ഞു. തന്റെ വസ്ത്രമഴിച്ച ശേഷം രക്തം വരുന്നതുവരെ മര്‍ദ്ദിച്ചിരുന്നതായും സ്വന്തം രക്തം നക്കാന്‍ പോലും നിര്‍ബന്ധിച്ചുവെന്നും 16കാരി പൊലീസിനോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →