മധ്യപ്രദേശിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു

ന്യൂഡൽഹി: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു. ഭോപ്പാലിൽ ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസം​ഗിച്ച് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടി പുറത്തുവിട്ടത്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ഈ വർഷം അവസാനത്തോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് കേന്ദ്രമന്ത്രിമാരടക്കം 39 പേരാണ് ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയിൽ ഇടംപിടിച്ചത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ, പ്രാദേശിക വികസന സഹമന്ത്രി ഭഗൻ സിങ് കുലസ്തെ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രിമാർ. നരേന്ദ്ര സിങ് ധിമാനിയിൽനിന്നും പ്രഹ്‍ളാദ് നരസിംഗ്പുരിൽനിന്നും ഭഗൻ സിങ് നിവാസ് മണ്ഡലത്തിൽനിന്നും ജനവിധി തേടും.

ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് സ്ഥാനാർഥി പട്ടിക പുറത്തുവന്നത്. അതേസമയം, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഇതുവരെ സൂചനകളില്ല. കേന്ദ്രമന്ത്രിമാർക്കു പുറമെ ബിജെപിയിൽ നിന്നുള്ള മൂന്ന് എംപിമാരും പട്ടികയിൽ ഇടംനേടി. ഉദയ് പ്രദാപ് സിങ്, ഋതി പഥക്, ഗണേഷ് സിങ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട എംപിമാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →