തെങ്ങിൽ നിന്ന് വീണത്‌ ഗേറ്റിലെ കൂർത്ത കമ്പിയിലേക്ക്‌; മാവേലിക്കരയിൽ ഗൃഹനാഥന്‌ ദാരുണാന്ത്യം

തേങ്ങയിടാൻ ഏണി ചാരി തെങ്ങിൽ കയറിയറവെ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര കുന്നം വിഷ്‌ണുഭവനിൽ വിജയ കുമാർ (വിജയൻ പിള്ള, 58) ആണ് മരിച്ചത്.

(തിങ്കൾ )ഇന്ന് പകൽ 11നാണ് സംഭവം. വിജയകുമാറിൻ്റെ അയൽപക്കത്തെ വീട്ടുകാർക്ക്‌ തേങ്ങയിട്ടു നൽകാൻ ഏണി ചാരി തെങ്ങിൽ കയറിയതാണ്. തെന്നിമാറിയ ഏണിയിൽ നിന്ന് വീടിൻ്റെ ഗേറ്റിലേക്ക് വീണ വിജയകുമാറിൻ്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി. ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ആംബുലൻസ് വിളിച്ചു വരുത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: വിജയലക്ഷ്‌മി, വിഷ്‌ണു (ഖത്തർ). മരുമകൻ: മഞ്ജേഷ് കുമാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →