ഹോം യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീലദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീലദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.കട്ടപ്പന നരിയമ്ബാറ കണ്ണമ്ബള്ളില്‍ ജിയോ ജോര്‍ജാണ് (23) തങ്കമണി പൊലീസിന്റെ പിടിയിലായത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് ജിയോ ആണ്. ഫോണ്‍ വാങ്ങി നല്‍കിയതിനൊപ്പം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും ഇയാള്‍ സഹായം ചെയ്‌തെന്ന് പൊലീസ് പറയുന്നു.

കേസിലെ ഒന്നും മൂന്നും പ്രതികളായ കട്ടപ്പന കറുകച്ചേരില്‍ ജെറിൻ പൊന്നച്ചൻ, സഹോദരൻ ജെബിൻ പൊന്നച്ചൻ എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 
ഇടിഞ്ഞമലയില്‍ പാചകവാതക ഏജൻസി നടത്തുന്ന ജെറിന് യുവതിയോടുള്ള മുൻവൈരാഗ്യത്തെത്തുടര്‍ന്നാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതിനായി അസം സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ സിം കാര്‍ഡാണ് ഉപയോഗിച്ചത്. ജെബിനാണ് അസം സ്വദേശിയില്‍ നിന്ന് സിം കാര്‍ഡ് വാങ്ങിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള മൊബൈല്‍ ഫോണ്‍ ജിയോ വാങ്ങി നല്‍കുക ആയിരുന്നു.

പണം ഈടാക്കിയാണു സഹായം ചെയ്‌തെന്നാണു വിവരം. തങ്കമണി എസ്‌എച്ച്‌ഒ കെ.എം.സന്തോഷ്, പിആര്‍ഒ പി.പി.വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി ജോസഫ്, സിപിഒ പി.ടി.രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →