കുടുംബത്തെ ബന്ദിയാക്കി 3 ഇതര സംസ്ഥാന തൊഴിലാളി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു,

ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഹരിയാനയിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിൽ കയറി അതിക്രമം നടത്തിയത് . ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നാല് പേരടങ്ങുന്ന സംഘമാണ് അതിക്രമത്തിന് പിന്നിൽ എന്നാണ് വിവരം. കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ആയുധങ്ങുമായി എത്തിയ സംഘമാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് അതിക്രമത്തിന് ഇരയായതെന്നും പൊലീസ് വിവരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →