നിപയിൽ ഇന്ന് (17.09,2023)പുതിയ കേസുകളില്ല; പുറത്ത് വന്ന മുഴുവൻ ഫലവും നെഗറ്റീവാണ്.

നിപയിൽ തുടർച്ചയായ രണ്ടാം ദിവസവും ആശ്വാസം. പുതിയ രോഗികൾ ഇന്ന് (17.09,2023) ഇല്ല. പുറത്ത് വന്ന മുഴുവൻ ഫലവും നെഗറ്റീവാണ്. രോഗബാധിതനായ ഒൻപത് വയസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.

ഹൈ റിസ്‌ക് ക്യാറ്റഗറിയിൽ ഉൾപ്പെട്ട 23 പേരുടെ ഉൾപ്പെടെ കോഴിക്കോട് പുറത്ത് വന്ന 42 സാമ്പിളുകളും നെഗറ്റീവ്. മലപ്പുറത്ത് ആറ് പേരുടെയും തിരുവനന്തപുരത്തെ രോഗ ലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥിയുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് 49 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആയി. 352 പേരാണ് ഹൈറിസ്‌ക് പട്ടികയിൽ ഉള്ളത്. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 9 വയസുകാരനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത് ഏറെ ആശ്വാസകരമാണ്.

23 പേർ മെഡിക്കൽ കോളജിലും നാല് പേർ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേർ സ്വകാര്യ ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്. 36 വവ്വാലുകളുടെ സാംബിളുകൾ ശേഖരിച്ച് പൂനൈക്ക് അയച്ചിട്ടുണ്ട്. പരിശോധനക്കായി 24 മണിക്കുറും ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.സമ്പർക്കത്തിലുള്ളവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസിന്റെ സഹായം തേടി . കേന്ദ്ര മൃഗസംരക്ഷ വകുപ്പ് വിദഗ്ധ സംഘം 2023 സെപ്തംബർ 18 ന് പ്രശ്‌ന ബാധിത മേഖലകളിൽ സന്ദർശനം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →