മൊബൈലിലൂടെ ബന്ധം സ്ഥാപിച്ചു കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി 16-കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ

മൊബൈലിലൂടെ ബന്ധം സ്ഥാപിച്ചു കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി

16-കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ

പന്തളം : പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പന്തളം കുളനട ഉളനാട് ചിറക്കരോട്ടു വീട്ടിൽ അനന്തു അനിലിനെ(22) പന്തളം പോലീസ് അറസ്റ്റുചെയ്തു.എറണാകുളത്ത് ഒളിവിൽകഴിഞ്ഞ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് പിടികൂടിയത്.

ഫോണിലൂടെ ബന്ധം സ്ഥാപിച്ച് രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി യുവാവ് പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെതുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. അടൂർ ഡിവൈ.എസ്.പി. ആർ.ജയരാജിന്റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.

പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലുൾപ്പെട്ടയാളാണ് അനന്തുവെന്നും അനന്തു മുമ്പ് ഇതേ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാൾക്കെതിരേ പന്തളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. മഞ്ജുമോൾ, സി.പി.ഒ.മാരായ അൻവർഷാ, അമീഷ്, നാദിർഷാ, രഞ്ജിത്ത് അന്വേഷണത്തിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →