ദീർഘനേരം ഇരിക്കലും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. എല്ലാ പ്രായക്കാരിലും മണിക്കൂറുകളോളം ഉള്ള ഇരിപ്പ് ദോഷം ചെയ്യുമെങ്കിലും മുതിർന്നവരിൽ ഈ ശീലം ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഒരുദിവസത്തിൽ പത്തുമണിക്കൂറിലധികം ഇരിക്കുന്ന മുതിർന്നവരിലാണ് ഡിമെൻഷ്യ സാധ്യത കൂടുതലെന്ന് പഠനം പറയുന്നു. സൗത് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ജാമാ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നത്.
ഏറെനേരം ഇരിക്കുന്നതും കിടക്കുന്നതും വ്യായാമം ഇല്ലാതിരിക്കുന്നതുമൊക്കെ ഡിമെൻഷ്യക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ പറയുന്നത്..
അറുപതുവയസ്സിനു മുകളിലുള്ള 50,000-ത്തോളം പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് സംഘം വിലയിരുത്തലിൽ എത്തിയത്. പഠനത്തിന്റെ തുടക്കത്തിൽ ഇവരിലാർക്കും ഡിമെൻഷ്യ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു..

