എൽജെഡിക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കില്ല; മുൻ ധാരണ പ്രകാരമുള്ളവർക്ക് മാത്രം മന്ത്രിസ്ഥാനം നൽകിയാൽ മതിയെന്ന് ധാരണ

എൽജെഡി മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചാലും കിട്ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എൽജെഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയുള്ള തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം

കെ കൃഷ്ണൻകുട്ടിയെ മാറ്റാനുള്ള ജെഡിഎസിലെ ഒരു വിഭാഗത്തിന്റെ നീക്കവും നടക്കാൻ സാധ്യതയില്ല. മന്ത്രിയാകാൻ തോമസ് കെ തോമസും നീക്കങ്ങൾ ആരംഭിച്ചു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ശരദ് പവാറിനെ നേരിൽ കാണുമെന്നും രണ്ടര വർഷത്തിന് ശേഷം എ.കെ ശശീന്ദ്രൻ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു. എന്നാൽ എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്ക് തോമസ് കെ തോമസിനോട് താത്പര്യമില്ലെന്നാണ് സൂചന.

മന്ത്രിസഭ പുനഃസംഘടന വാർത്തകൾക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്നണികൾ. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ കത്ത് നൽകി. അഞ്ച് തവണ എംഎൽഎയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →