മിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തും എൻഐഎ റെയ്ഡ്

തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകിയതെന്നാണ് എൻഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി 2023 സെപ്തംബർ 16 ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളിൽ തെളിവെടുപ്പും നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →