ന്യൂഡല്‍ഹി: പാക് അധീന കാശ്മീര്‍ സ്വന്തം നിലയ്ക്ക് തന്നെ ഇന്ത്യയില്‍ ലയിക്കുമെന്നും കുറച്ച് സമയം കാത്തിരിക്കണമെന്നും മുന്‍ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ.സിംഗ് പറഞ്ഞു. പാക് അധീന കാശ്മീരിനെ അവിടുത്തെ ജനങ്ങള്‍ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയ്ക്കിടെയായിരുന്നു അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. നേരത്തെ ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് പാക് അധീന കാശ്മീരിലെ ഷിയ മുസ്ലിംങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോകവേദിയില്‍ ഇന്ത്യയ്ക്ക് സവിശേഷമായ ഒരു സ്ഥാനമാണ് ജി 20 ഉച്ചകോടി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് മുന്നില്‍ ഇന്ത്യ അതിന്റെ കഴിവ് തെളിയിച്ചു. വി.കെ. സിംഗ് വ്യക്തമാക്കി.