യൂറോ യോഗ്യത:നെതര്‍ലന്‍ഡ്സിനുംഗ്രീസിനും ജയം

ഡബ്ലിന്‍: യൂറോകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനും ഗ്രീസിനും സെര്‍ബിയക്കും ജയം. അതേസമയം പോളണ്ട് 0-2ന് അല്‍ബേനിയയോട് തോല്‍വിയറിഞ്ഞു.
ഡബ്ലിനിലെ അവിവ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെ 2-1നാണ് നെതര്‍ലന്‍ഡ്സ് കീഴടക്കിയത്. കോഡി ഗാക്പോയും വൗട്ട് വെര്‍ഗോസ്റ്റുമാണ് ഓറഞ്ചുപടയ്ക്കായി സ്‌കോര്‍ ചെയ്തത്. നാലാം മിനുട്ടില്‍ ആഡം ഇഡയുടെ പെനാല്‍ട്ടി ഗോളില്‍ അയര്‍ലന്‍ഡാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനുട്ടില്‍ ഗാക്പോ പെനാല്‍ട്ടി കിക്കിലൂടെതന്നെ ഹോളണ്ടിനെ ഒപ്പമെത്തിച്ചു. 55-ാം മിനുട്ടില്‍ വെര്‍ഗോസ്റ്റിന്റെ വക വിജയഗോള്‍. ഗ്രൂപ്പ് ബിയില്‍ നാലു കളിയില്‍ 9 പോയിന്റുമായി നെതര്‍ലന്‍ഡ്സ് രണ്ടാമതാണ്. കളിച്ച അഞ്ചുകളിയുംജയിച്ച് 15 പോയിന്റുമായി ഫ്രാന്‍സ് ആണ് ഒന്നാമത്. ഇന്നലെ ജിബ്രാള്‍ട്ടറിനെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത ഗ്രീസിനും അഞ്ചുകളിയില്‍ ഒന്‍പതു പോയിന്റുണ്ടെങ്കിലും ഗോള്‍ ആവറേജില്‍ മൂന്നാമതാണ്. അലക്സാണ്ടര്‍ മിത്രോവിച്ചിന്റെ ഹാട്രിക്കില്‍ സെര്‍ബിയ ലിത്വാനിയയെ 3-1നു കീഴടക്കി. സ്ലൊവേനിയ സാന്‍മാരിനോയെ 4-0നും തോല്‍പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →