കൊളംബോ: 47-ാം സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13000 റണ്‍സ് തികയ്ക്കുന്ന ബാറ്ററായി വിരാട് കോഹ്ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. സച്ചിന്‍ 321 ഇന്നിംഗ്‌സിലാണ് 13000 റണ്‍സ് പിന്നിട്ടത്. എന്നാല്‍ കോഹ്ലിക്ക് 267 ഇന്നിംഗ്‌സ് മാത്രമെ വേണ്ടിവന്നുള്ളൂ. പാകിസ്താനെതിരേ 99 റണ്ണെടുത്തപ്പോഴാണ് കോഹ്ലി 13000 എന്ന നാഴികക്കല്ലിലെത്തിയത്. പിന്നാലെ 47-ാം ഏകദിന സെഞ്ചുറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിലേക്ക് രണ്ടെണ്ണം മാത്രം പിറകിലാണിപ്പോള്‍ കോഹ്ലി.
അതിവേഗം 13000;സച്ചിന്റെ റെക്കോഡ്തകര്‍ത്ത് കോഹ്ലി
