മെമു സർവ്വീസ് നിർ‌ത്തലാക്കി റെയിൽവേ; അറിയാം കൂടുതൽ വിവരങ്ങൾ

എറണാകുളം- കൊല്ലം മെമു സർവ്വീസ് റെയിൽവേ നിർ‌ത്തലാക്കി. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളത്തിനും സർവീസ് നടത്തിയിരുന്ന ട്രെയിൻ നമ്പർ 06442 മെമു സർവീസാണ് കോട്ടയം റൂട്ടിലേക്ക് വഴിമാറ്റിയത്. യാത്രക്കാരില്ലെന്നാരോപിച്ചാണ് റെയിൽവേയുടെ നടപടി ഉണ്ടായിരിക്കുന്നത്.

വൈകുന്നേരം 5.30ന് ആലപ്പുഴ നിന്ന് കൊല്ലത്തേക്കും രാത്രി 11ന് എറണാകുളത്തേക്കുമുള്ള സർവീസുകളാണ് നിർത്തിയത്. ആലപ്പുഴ മുതൽ കായംകുളം വരെ തീരദേശ പാതയിലെ സ്റ്റേഷനുകളിൽ വൈകുന്നേരവും രാത്രിയിലും യാത്രക്കാർക്കുള്ള ഏക മാർഗമാണ് ഇതോടെ ഇല്ലാതായത്.

കായംകുളത്തിനും ആലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയിലെ ചെറിയ സ്റ്റേഷനുകളെ സജീവമാക്കി നിലനിർത്തിയിരുന്നതും മെമു സർവീസാണ്. രാത്രി 11 മണിക്ക് ആലപ്പുഴയിലെത്തുന്ന ട്രിപ്പ് നഷ്ടമാണെന്ന പേരിലാണ് മുഴുവൻ ട്രിപ്പുകളും റദ്ദാക്കി മെമു കോട്ടയം റൂട്ടിലേക്ക് മാറ്റിയത്.രാത്രി 9.15നാണ് കൊല്ലത്ത് നിന്ന് മെമു ആലപ്പുഴ വഴി എറണാകുളത്തിന് പുറപ്പെടുന്നത്. ഇത് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളുരു മാവേലി എക്സ് പ്രസിന് പിന്നിലായതിനാൽ പ്രധാന സ്റ്റേഷനുകളിൽ നിന്ന് മെമുവിൽ യാത്രക്കാർ കുറവാണ്. എന്നാൽ, മാവേലിയ്ക്ക് സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളിൽ നിന്ന് ആലപ്പുഴവഴി എറണാകുളത്തേക്കുള്ള അവസാന ട്രെയിൻ കൂടിയായിരുന്നു ഇത്.
[2:42 pm, 11/09/2023] Unni K:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →