യുഎസ് ഓപ്പണ്‍;ബൊപ്പണ്ണ സഖ്യംഫൈനലില്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ആസ്‌ട്രേലിയക്കാരന്‍ മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം യു.എസ്. ഓപ്പണ്‍ പുരുഷഡബിള്‍സിന്റെ ഫൈനലില്‍. സെമിയില്‍ അഞ്ച് ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ഫ്രഞ്ച് താരങ്ങളായ നിക്കോളാസ് മാഹുത്ത്-പിയറി ഹെര്‍ബര്‍ട്ട് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. (സ്‌കോര്‍: 7-6 ,6-2).
ഇതോടെ ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ബൊപ്പണ്ണ സ്വന്തമാക്കി. 43 വര്‍ഷവും ആറ് മാസവുമാണ് ഇന്ത്യന്‍ താരത്തിന്റെ പ്രായം. 43 വര്‍ഷവും നാല് മാസവുമുള്ളപ്പോള്‍ ഫൈനലിലെത്തിയ കാനഡയുടെ ഡബിള്‍സ് സ്‌പെഷലിസ്റ്റ് ഡാനിയേല്‍ നെസ്റ്ററുടെ റെക്കോഡാണു മറികടന്നത്.
13 വര്‍ഷത്തിനുശേഷമാണ് ബൊപ്പണ്ണ ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്. 2010-ലാണ് ഇതിനുമുമ്പ് ബൊപ്പണ്ണ ഫൈനലില്‍ കളിച്ചത്. അന്ന് പാകിസ്താന്‍ താരം ഐസം ഖുറേഷി-ബൊപ്പണ്ണ സഖ്യം ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ വെസ്ലി മൂഡി-ബെല്‍ജിയത്തിന്റെ ഡിക്ക് നോമാന്‍ സഖ്യത്തോട് കീഴടങ്ങുകയായിരുന്നു.
രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് 43-കാരനായ രോഹന്‍ ലക്ഷ്യമിടുന്നത്. 2017-ല്‍ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →