കോഴിക്കോട്: എ.എഫ്.സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ഇന്ത്യന്‍ വനിതാ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സി അതിശക്തമായ ഗ്രൂപ്പില്‍. ഗ്രൂപ്പ് എയില്‍ ജപ്പാന്‍ ചാമ്പ്യന്‍മാരായ ഉറാവ റെഡ് ഡയമണ്ട്‌സ്, തായ്വാന്റെ ഹുവാലിയന്‍, തായ്‌ലന്‍ഡിന്റെ ബാങ്കോക്ക് എഫ്.സി. ടീമുകളാണ് ഗോകുലത്തിനൊപ്പം.
ഓസ്‌ട്രേലിയയുടെ സിഡ്‌നി എഫ്‌സി, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് സ്റ്റീല്‍ റെഡ് എയ്ഞ്ചല്‍സ്, ഉസ്‌ബെക്കിസ്ഥാന്റെ എഫ്‌സി നസാഫ്, ഇറാന്റെ ബാം ഖാത്തൂണ്‍ എന്നിവര്‍ ഗ്രൂപ്പ് ബിയില്‍ പോരാടും. നവംബറിലാണ് ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞവര്‍ഷം ഫിഫ ഇന്ത്യയെ വിലക്കിയതിനാല്‍ ഗോകുലത്തിന് വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.