സോള്‍(ദക്ഷിണ കൊറിയ): ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ പ്രവേശിച്ച് ഇന്ത്യന്‍ പുരുഷ ടീം മെഡലുറപ്പിച്ചു. ക്വാര്‍ട്ടറില്‍ സിംഗപ്പുരിനെ 3-0നു തോല്‍പിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. എന്നാല്‍ വനിതകള്‍ ക്വാര്‍ട്ടറില്‍ ജപ്പാനോട് തോറ്റുപുറത്തായി(3-0).
പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ വെറ്ററന്‍ താരം ശരത് കമല്‍, ജി.സത്യന്‍, ഹര്‍മീത് ദേശായി എന്നിവര്‍ സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ചതോടെയാണ് മൂന്നാം സീഡായ ഇന്ത്യ സെമിയുറപ്പിച്ചത്. 2020ല്‍ ദോഹയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയിരുന്നു.
ടേബിള്‍ ടെന്നിസ്:ഇന്ത്യ സെമിയില്‍;മെഡലുറച്ചു
