ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; 3 വയസുകാരനായ മകനെ കാണാതായി .

.ആലപ്പുഴ : മാവേലിക്കരയിൽ നിയന്ത്രണംവിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വെൺമണി സ്വദേശി ആതിര (31)ആ.ണ് മരിച്ചത്. മൂന്നു വയസുള്ള മകൻ . കാശനാഥിനെ കാണാതായി . അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തി. കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു.2023 സെപ്തംബർ 3 നാണ് സംഭവം.

മാവേലിക്കര ഭാ​ഗത്തുനിന്ന് വന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട ആറ്റിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആതിരയുടെ ഭർത്താവ് ഷൈലേഷ്, മകൾ കീർത്തന, ഓട്ടോ ഡ്രൈവർ സബനോ സജു എന്നിവരെ നാട്ടുകാർ രക്ഷപെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →