പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്പത്തിയേഴുകാരന് ശിക്ഷ; കുട്ടിയെ ഉപദ്രവിച്ചത് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്

കോഴിക്കോട്: ലൈംഗികമായി പത്തുവയസുകാരനെ ഉപദ്രവിച്ച കേസില്‍ നാല്പത്തിയേഴുകാരന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു. ചേമഞ്ചേരി പൂക്കാട് പന്തലവയല്‍കുനി വീട്ടില്‍ നിസാറിനാണ് (47) ജഡ്ജി എം.സുഹൈബ് അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലാണ്.

ബന്ധുവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി നിര്‍മാണം നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് കേസ്. ഇവിടെ നിന്ന് രക്ഷപെട്ട കുട്ടി മാതാവിനോട് കാര്യം പറയുകയും കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയെ തടഞ്ഞു വച്ചു പൊലീസിനു കൈമാറുകയുമായിരുന്നു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. സേതുമാധവനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →