ന്യൂഡൽഹി: ലൈംഗികാതിക്രമം കാട്ടിയ ട്യൂഷൻ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. 28 വയസുകാരനായ അധ്യാപകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് മുപ്പത്തിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജാമിയ നഗറിലെ ബട്ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ നിന്നും രക്തം പുറത്തേക്കു ഒവുകിയെത്തിയത് ശ്രദ്ധയിൽപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ കഴുത്തിൽ ആഴുത്തിൽ മുറിവേറ്റ നിലയിൽ അധ്യാപകനെ കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ ഇയാൾ സ്വവർഗാനുരാഗിയാണെന്നും രണ്ടുമാസം മുമ്പ് പരിചയപ്പെട്ട പതിനാലുവയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ പ്രതികാരമായാണ് കുട്ടി അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് മൂന്നു ദിവസങ്ങൽക്കു ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്.

