യുവ വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച കേസിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി : .യുവ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. . ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീകളോടുള്ള ലൈംഗിക അതിക്രമകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019-ൽ എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2019ൽ ഹൗസ്‌ സർജൻസി ചെയ്യുന്ന കാലത്ത്‌ ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത്‌ ചുംബിക്കുകയും ചെയ്‌തതായി വനിതാ ഡോക്‌ടർ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ആരോപണം ഉന്നയിച്ചത്‌.

.കഴിഞ്ഞ ദിവസമാണ് ഡോ. മനോജിനെതിരെ വനിതാ ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. തുടർന്ന് ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതിൻപ്രകാരമാണ് സംഭവം പൊലീസിലും അറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →