കരിപ്പൂർ കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് ഒരു മാസംകൊണ്ടു പുനരാരംഭിക്കാനാകുമെന്നു പ്രതീക്ഷ. മഴ വിട്ടുനിന്നാൽ 10 ദിവസത്തിനകം എല്ലാ ജോലികളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു കരാർ കമ്പനി. ജനുവരിയിൽ ആരംഭിച്ച റീകാർപറ്റിങ് ജോലി തീർക്കാൻ നവംബർ വരെ കാലാവധിയുണ്ട്.
എന്നാൽ, ഹജ് സർവീസ് ലക്ഷ്യമിട്ടു ജൂൺ ആദ്യവാരത്തിൽതന്നെ കാർപറ്റിങ് ജോലി അതിവേഗം കരാർ കമ്പനി പൂർത്തിയാക്കിയിരുന്നു. റൺവേയിൽ ആധുനിക പ്രകാശ സംവിധാനങ്ങളായ ടച്ച് സോൺ ലൈറ്റും സെൻട്രൽ ലൈൻ ലൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. എന്നാൽ, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ഗ്രേഡിങ് പ്രവൃത്തി മണ്ണുകിട്ടാതെ പ്രതിസന്ധിയിലായി. ജിയോളജി വകുപ്പിൽനിന്നുള്ള സാങ്കേതിക പ്രശ്നങ്ങളും മറ്റുമാണു തടസ്സമായത്. ഏറെ ഇടപെടലുകൾക്കു ശേഷം അനുമതി ലഭിച്ചപ്പോൾ മഴയും തുടങ്ങി. ഏതാനും ദിവസങ്ങളായി അതിവേഗം ജോലി പുരോഗമിക്കുന്നുണ്ട്.
ജനുവരി മുതൽ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ റൺവേയിലെ നിയന്ത്രണം തുടരുകയാണ്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകൾക്ക് അനുമതിയില്ല. അത്യാവശ്യ ഘട്ടങ്ങളിൽ പ്രത്യേക അനുമതി നൽകുന്നുണ്ട്.ചെറിയ ഭാഗം മാത്രമാണ് മണ്ണിട്ടു നിരപ്പാക്കാൻ ശേഷിക്കുന്നത്. റൺവേയുടെ വശങ്ങളിൽ ലൈറ്റുകളും ഇലക്ട്രിക് വയറുകളുമുണ്ട്.
[10:33 pm, 01/09/2023] Unni K:

