ന്യൂഡൽഹി: അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരം കശ്മീർ ഫയൽസിന് ലഭിച്ചതിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
‘ദ കശ്മീർ ഫയൽസി’ന് ദേശീയ അവാർഡ് നൽകിയത് അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിൻ പറഞ്ഞു. സിനിമ-സാഹിത്യ പുരസ്കാരത്തിൽ രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ അവാർഡുകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

