ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന്; മികച്ച നടനുള്ള സാദ്ധ്യതാ പട്ടികയില്‍ ജോജു ജോര്‍ജും

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന്
വൈകിട്ട് അഞ്ച് മണിക്ക് ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപിക്കും.
മേപ്പടിയാൻ,നായാട്ട്,മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായാട്ടിലെ അഭിനയത്തിന് നടൻ ജോജു ജോര്‍ജ് മികച്ച നടനാകാൻ സാദ്ധ്യതയുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഗാംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടോ, തലൈവി എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണയോ മികച്ച നടിയായേക്കുമെന്നാണ് വിവരം.
ടൊവിനോയുടെ ‘മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് സൂചന. ചവിട്ട്, മേപ്പടിയാൻ, ഹോം,ആവാസവ്യൂഹം എന്നീ സിനിമകള്‍ മികച്ച മലയാള ചിത്രത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം