2022ൽ രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ; കേന്ദ്ര വിജിലൻസ് കമ്മിഷൻ

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെയും റെയിൽവേയിലും ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയുമാണ്.2022ൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയായി ആകെ 1,15,203 പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 85,437 എണ്ണം തീർപ്പാക്കുകയും 29,766 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 22,034 എണ്ണം മൂന്ന് മാസത്തിലേറെയായി പരിഹരിക്കപ്പെടാതെയും കിടക്കുന്നുണ്ട്.vijala

ചീഫ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതികൾ പരിശോധിക്കാൻ മൂന്ന് മാസത്തെ സമയപരിധി സെൻട്രൽ വിജിലൻസ് കമ്മീഷൻ (സിവിസി) നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി. റിപ്പോർട് അനുസരിച്ച്, കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 46,643 പരാതികളും റെയിൽവെയ്‌ക്കെതിരെ 10,580 പരാതികളും ബാങ്ക് ജീവനക്കാർക്കെതിരെ 8,129 പരാതികൾ ലഭിച്ചതായും പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരായ മൊത്തം പരാതികളിൽ 23,919 എണ്ണം തീർപ്പാക്കുകയും 22,724 എണ്ണം തീർപ്പാക്കാതെയും കിടക്കുന്നു. 19,198 എണ്ണം മൂന്ന് മാസത്തിലേറെയായി തീർപ്പാക്കാതെയും കിടക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →