സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷാലിറ്റികളിലേക്കുള്ള വനിത നഴ്സിങ് പ്രഫഷണലുകളുടെ ഒഴുവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സിയോ പോസ്റ്റ് ബി.എസ്.സിയോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഇതിനായുള്ള അഭിമുഖങ്ങള്‍ 28 മുതല്‍ 31 വരെ െൈചന്നയില്‍ നടക്കും.
അപേക്ഷ അയയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായുള്ള വിശദമായ വിജ്ഞാപനം നോര്‍ക്ക റൂട്ട്സിന്റെയും എന്‍. ഐ.എഫ്.എല്‍ന്റെയും ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) 91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →