കോതമംഗലത്ത് പോക്‌സോ കേസില്‍ അതിജീവിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലത്ത് പോക്‌സോ കേസില്‍ അതിജീവിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് പോക്സോ കേസിൽ അതിജീവിതയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തിൽ പുനരധിവസിപ്പിച്ച പെൺകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി പത്തരയോടെ ശുചിമുറിയിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് മാസംമുമ്പാണ് പെൺകുട്ടിയെ ഇവിടെ എത്തിച്ചത്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →