ആശാ വർക്കേഴ്‌സ് യൂണിയൻ മാർച്ച് നടത്തി

മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണയുമുണ്ടായി.

സർക്കുലറിലുള്ള ജോലിചെയ്യാൻ അനുവദിക്കുക, വെൽനെസ് സെന്ററിൽ ജോലിക്കുള്ള 1000 രൂപ എല്ലാവർക്കും നൽകുക, മേലുദ്യോഗസ്ഥരുടെ മാനസികപീഡനം അവസാനിപ്പിക്കുക, അധികജോലിക്ക് അധികവേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.പി. വിജയ അധ്യക്ഷയായി.
യൂണിയൻ ജില്ലാസെക്രട്ടറി വി.പി. ഭവിത, ജോയിന്റ് സെക്രട്ടറിമാരായ ടി. ലളിത, എം. പുഷ്‌പലത, വൈസ് പ്രസിഡന്റുമാരായ സിന്ധു സോളി, വി.കെ. നഫീസ, ടി. സുനിത, ഇ. ശോഭന എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →