മലപ്പുറം നഗരസഭ കര്‍ഷകരെ ആദരിച്ചു

മലപ്പുറം: പ്രതിസന്ധിയില്‍ അകപ്പെട്ട കര്‍ഷകരെ സാന്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കാര്‍ഷിക ഉത്പ്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് മലപ്പുറം നഗരസഭ ചെയര്‍മാൻ മുജീബ് കാടേരി ആവശ്യപ്പെട്ടു. മലപ്പുറത്ത് കാര്‍ഷിക ദിനാചരണം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്പ്പന്നങ്ങളെ വിപണിയിലെത്തിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധികള്‍ കാര്‍ഷിക മേഖലയ്ക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. വൻകിട കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്പോള്‍ ഗ്രാമീണ മേഖലകളിലെ സാധാരണ കര്‍ഷകരുടെ വിപണി സാധ്യത മങ്ങുകയാണെന്നും ഇതിനു പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാര്‍ഷിക മേഖലയില്‍ കഴിവ് തെളിയിച്ച കര്‍ഷകരെ ആദരിച്ചു.

മൊയ്തീൻകുട്ടി നാണത്ത് (മുതിര്‍ന്ന കര്‍ഷകൻ), പി. ഷൈലജ (വനിത കര്‍ഷക), കെ. വിജയൻ (ജൈവകര്‍ഷകൻ), അയ്യപ്പൻ മൂച്ചിക്കുണ്ട് (എസ്‌സി കര്‍ഷകൻ), പി. ഷാഫി (യുവകര്‍ഷകൻ), മുഹമ്മദ് സനിയ (വിദ്യാര്‍ഥി കര്‍ഷകൻ) സീന അറുമുഖൻ (കുടുംബശ്രീ കര്‍ഷക), കര്‍ഷക തൊഴിലാളികളായ മുസ്തഫ മണ്ണാര്‍ക്കാട്, കെ.കെ സാദിഖലി, ഷംസുദ്ദീൻ, അബൂബക്കര്‍ കടന്പോട്ടില്‍ എന്നിവരെ നഗരസഭ ചെയര്‍മാൻ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ പി.കെ. സക്കീര്‍ ഹുസൈൻ അധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയര്‍മാൻമാരായ പി.കെ.അബ്ദുള്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി ആയിഷബി, പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →