അടികൊണ്ട് ട്രാക്കിൽ വീണു, തൊട്ടു പുറകെ ട്രെയിൻ കയറി യുവാവ് മരണപ്പെട്ടു; ദമ്പതികൾക്കെതിരെ കേസ്

മുംബൈ: മുംബൈയിൽ അടികൊണ്ട് ട്രാക്കിൽ വീണ യുവാവ് ട്രെയിൻ കയറി മരണപ്പെട്ടതിൽ ദമ്പതികൾക്കെതിരെ കേസ്. മുംബൈയിലെ സയൺ റെയിൽവേ സ്‌റ്റേഷനിലാണ് ഒരാളുടെ അടിയേറ്റതിനെ തുടർന്ന് ട്രാക്കിൽ വീണ 26കാരൻ (ദിനേശ് രാത്തോട്) ട്രെയിൻ കയറി മരണപ്പെട്ടത്.

അവിനാഷ് മാനെ (35), ഭാര്യ ശീതൾ മാനെ (31) എന്നിവർ മുംബൈയിലെ സയൺ റെയിൽവേ സ്‌റ്റേഷനിൽ നിൽക്കുമ്പോഴാണ് മരണപ്പെട്ട യുവാവുമായി സംഘർഷമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, ശീതൾ മാനെയെ യുവാവ് തള്ളിയെന്നാണ് പറയപ്പെടുന്നത്. തുടർന്ന് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. ഇതുകണ്ട് നിന്ന യുവതിയുടെ ഭർത്താവ് യുവാവിനെ മുഖത്ത് ആഞ്ഞടിക്കുകയും, ഉടൻ തന്നെ യുവാവ് ട്രാക്കിൽ വീഴുകയുമായിരുന്നു.

പിന്നീട്‌ യുവാവിന് എഴുന്നേൽക്കാൻ സാധിച്ചില്ല.പ്ലാറ്റ്‌ഫോമിൽ കയറാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വന്ന അടുത്ത ലോക്കൽ ട്രെയിൻ യുവാവിന് മേൽ കയറി ഇറങ്ങുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ദമ്പതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →