റൊണാൾഡോ സൗദി ലീഗിലെത്തിയപ്പോൾ പലരും കളിയാക്കി, ഈ മാറ്റത്തിനു കാരണം അദ്ദേഹം: നെയ്മർ

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിലെ മാറ്റത്തിനു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും റൊണാൾഡോയുടെ പാത പിന്തുടർന്നാണ് സൗദി ലീഗിൽ എത്തിയതെന്നും നെയ്മാർ. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നു ബ്രസീൽ താരം സൗദി ക്ലബ് അൽ ഹിലാലിലെത്തിയത്. രണ്ടു വർഷത്തേക്കാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുമായി മുപ്പത്തിയൊന്നുകാരനായ നെയ്മാറിന്റെ കരാർ

ക്രിസ്റ്റ്യാനോയാണ് ഇതെല്ലാം തുടങ്ങിവച്ചത്. അദ്ദേഹം സൗദിയിലേക്കു പോകാൻ തീരുമാനിച്ചപ്പോൾ പലരും ആ തീരുമാനത്തെ കളിയാക്കി. എന്നാൽ ഇന്നത്തെ സ്ഥിതി നോക്കൂ. സൗദി ലീഗ് എത്രമാത്രം വളർന്നുകഴിഞ്ഞു.

ക്രിസ്റ്റ്യാനോ, കരിം ബെൻസേമ, റോബർട്ടോ ഫിർമിനോ തുടങ്ങി എത്രയെത്ര സൂപ്പർ താരങ്ങളാണ് സൗദിയിലെത്തിയത്. ഇവർക്കെല്ലാം എതിരെ കളിക്കാൻ സാധിക്കുമെന്നത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു– നെയ്മാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →