മലേഷ്യയില്‍ വിമാനം റോഡില്‍തകര്‍ന്ന് വീണ് പത്ത് മരണം

വിമാന യാത്രക്കാരായ എട്ടുപേരും കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്

ക്വാലാലംപൂര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. വിമാന യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്
മലേഷ്യന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും ക്വാലാലംപൂരിലേക്കു പറന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഹൈവേയില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞതു പുറത്തുവന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →