ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം നേടുന്ന സെലിബ്രിറ്റി; മൂന്നാംതവണയും റെക്കോർഡ് നിലനിർത്തി റൊണാൾഡോ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം സ്വന്തമാക്കുന്ന സെലിബ്രിറ്റിയെന്ന റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി മൂന്നാം വർഷമാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കുന്നത്. ഒരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന് 3.23 മില്യൺ ഡോളറാണ് റൊണാൾഡോ സമ്പാദിയ്ക്കുന്നത്. ഇൻസ്‌റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ ഹോപ്പർ എച്ച്ക്യു സമാഹരിച്ച 2023 ലെ ഇൻസ്‌റ്റഗ്രാം റിച്ച് ലിസ്‌റ്റ് അനുസരിച്ച് ആണിത്.

ജൂലൈയിൽ റൊണാൾഡോയെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരമായി ഫോർബ്‌സ് തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം സ്വന്തമാക്കുന്ന സെലിബ്രിറ്റിയെന്ന നേട്ടവും റൊണാൾഡോക്ക് ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →