പെന്‍ഷന്‍ പദ്ധതികളുടെ ഫണ്ട് കേന്ദ്രം വകമാറ്റിയതായി സിഎജി

ന്യൂഡല്‍ഹി: വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പെടുന്ന ദേശീയ സാമൂഹിക സഹായ പദ്ധതിയിലെ (എന്‍ എസ് എ പി) ഫണ്ട് മറ്റ് ചില പദ്ധതികളുടെ പരസ്യത്തിനായി വകമാറ്റിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി എ ജി) റിപോര്‍ട്ട്. 2017-18 മുതല്‍ 2020-21 വരെയുള്ള ദേശീയ സാമൂഹിക സഹായ പദ്ധതിയുടെ എന്‍ എസ് എ പി പ്രകടനം സംബന്ധിച്ച ഓഡിറ്റ് റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.റിപോര്‍ട്ട് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എന്‍ എസ് എ പി പ്രകാരമുള്ള വിഹിതം വിവിധ ഉപപദ്ധതികള്‍ക്ക് കീഴിലുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ഉദ്ദേശിച്ചുള്ളതാണ്.സംസ്ഥാനങ്ങള്‍ക്കുള്ള മൊത്തം വിഹിതത്തില്‍ മൂന്ന് ശതമാനം ഫണ്ട് പദ്ധതിയുടെ ഭരണപരമായ ചെലവുകള്‍ക്കായിരുന്നു. എന്‍ എസ് എ പിക്കായി അനുവദിച്ച ഫണ്ടില്‍ നിന്ന് മന്ത്രാലയവും സംസ്ഥാനങ്ങളും വകമാറ്റി ചെലവഴിച്ച സംഭവങ്ങള്‍ ഓഡിറ്റിനിടെ ശ്രദ്ധയില്‍പ്പെട്ടതായി റിപോര്‍ട്ട് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →