ഉത്തരകൊറിയയില്‍സൈനികമേധാവിയെപിരിച്ചുവിട്ടു

സോള്‍: സൈനിക മേധാവിയെ പിരിച്ചുവിട്ട് പുതിയ മേധാവിയെ നിയമിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ റിയോങ് ഗില്ലാണ് പുതിയ സൈനിക മേധാവി. സെന്‍ട്രല്‍ കമ്മിഷന്റെ യോഗത്തിലാണ് കിം ജോങ് ഉന്‍ തീരുമാനമെടുത്തതെന്ന് കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ആയുധനിര്‍മാണം, സൈനിക വിന്യാസം എന്നിവ വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായാണു തീരുമാനം. കഴിഞ്ഞ ആഴ്ച അദ്ദേഹം ആയുധ ഫാക്ടറികള്‍ സന്ദര്‍ശിച്ച് കൂടുതല്‍ മിസൈല്‍ എന്‍ജിനുകളും മറ്റ് ആയുധങ്ങളും നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങള്‍ നടത്താനും കിം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരകൊറിയന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സെപ്റ്റംബര്‍ 9-ന് പരേഡ് നടത്തും. ഓഗസ്റ്റ് 21-നും 24-നും ഇടയില്‍ സൈനികാഭ്യാസം നടത്താന്‍ യു.എസ്സും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →