ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം നിരത്തുകൾ കീഴടക്കുന്നു.

ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം നിരത്തുകൾ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു.ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താൻ ഒരുങ്ങുകയാണ്. സ്ട്രൈഡർ സൈക്കിൾസ് എന്ന പ്രമുഖ ബ്രാൻഡ് 29,995 രൂപയുടെ ഓഫർ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.36 വി 7.5 എഎച്ച് ബാറ്ററി പായ്ക്കുള്ള സീറ്റ മാക്സിന് ഒറ്റ ചാർജിൽ പെഡൽ അസിസ്റ്റിനൊപ്പം 35 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവും.

ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കുന്നവർക്ക് കിലോമീറ്ററിന് വെറും 7 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നത്. മാറ്റ് ഗ്രേ, മാറ്റ് ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളും സ്ട്രൈഡർ സൈക്കിൾസിന്റെ സീറ്റ മാക്സ് ഇലക്ട്രിക്കിൽ അവതരിപ്പിക്കുന്നുണ്ട്. സൈക്കിളിന് ഒരു യൂസർ ഫ്രണ്ട്ലി എൽസിഡി ഡിസ്‌പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ബാറ്ററി ലെവൽ, ഓഡോമീറ്റർ, അഞ്ച് ലെവൽ പെഡൽ അസിസ്റ്റ് എന്നിവ പോലുള്ള വിവരങ്ങൾ ദൃശ്യമാകും.

റൈഡർമാർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവരുടെ സ്പീഡ് പ്രിഫറൻസും കസ്റ്റമൈസ് ചെയ്യാൻ കഴിയും. ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ സ്ട്രൈഡർ സൈക്കിൾസിൽ നിന്നുള്ള സീറ്റ പ്ലസിന്റെ പിൻഗാമിയാണ് സീറ്റ മാക്സ്

ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഡിമാൻഡുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Share
അഭിപ്രായം എഴുതാം