കുട്ടികളെ മറയാക്കി നിയമങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു; കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ബാലാവകാശ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി ബാലാവകാശ കമ്മീഷൻ. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വ്യാജ പരാതികൾ അയക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.

പോക്സോ ഉൾപ്പെടെയുള്ള ബാലാവകാശ സംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയും കുട്ടികളെ മറയാക്കി അതിക്രമങ്ങൾ നടത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. കുട്ടികളെ ബോധപൂർവ്വം മുതിർന്നവരുടെ കലഹങ്ങളിൽ ഉൾപ്പെടുത്തി സ്വയരക്ഷ നേടാൻ ശ്രമിക്കുക, വ്യാജ പരാതികൾ അയക്കുക എന്നിവ ചെയ്യുന്നവർക്കെതിരെയും നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ ചൂണ്ടികാട്ടുന്നു.

സ്കൂളുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കുകയും അധ്യാപകരോടും വിദ്യാർഥികളോടും മോശമായി പെരുമാറുകയും ചെയ്യുന്നവർ കുട്ടികൾ ആണെങ്കിലും നടപടി സ്വീകരിക്കണം. നിയമവ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് ബാലനീതി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ പരിശീലനവും ബോധവൽക്കരണവും അധ്യാപകർക്ക് നൽകണം. കുട്ടികൾക്കായുള്ള നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതായും അവരെ മുൻനിർത്തി എന്ത് ക്രിമിനൽ നടപടികളിൽ നിന്നും രക്ഷപ്പെടാമെന്ന് മിഥ്യാധാരണ ഉയർന്നുവരുന്നതായും കമ്മീഷൻ അംഗം റെനി ആൻറണിയുടെ ഉത്തരവിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →