മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം തള്ളി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ (സി എം ആര്‍ എല്‍). മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സി എം ആര്‍ എല്‍ ജനറല്‍ സെക്രട്ടറി അജിത്ത് കര്‍ത്ത പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടല്ല കരാര്‍ നല്‍കിയത്.
ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. കമ്പനിക്ക് ആവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരുന്നുള്ളൂ. അങ്ങനെ ഒരു സാഹചര്യം ആവശ്യമായി വരാത്തതുകൊണ്ടാണ് കള്‍സള്‍ട്ടന്‍സി സേവനം ഉപയോഗിക്കാത്തതെന്നും സി എം ആര്‍ എല്‍ പറയുന്നു.
സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടിയായി ലഭിച്ചുവെന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്നുമാണു വാര്‍ത്ത.
[4:32 PM, 8/9/2023] ഉണ്ണികൃഷ്ണൻ: കുട്ടികളെ മറയാക്കി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു; കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ