മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തിച്ച സംഭവം; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ജൂലൈ 19ന് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ മണിപ്പൂര്‍ പോലീസ്, തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷന്റെ സ്റ്റേഷന്‍ ചുമതലക്കാരനെയും മറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഭൂരിപക്ഷ സമുദായത്തിലെ ചിലര്‍ നിരന്തരം സമ്മദര്‍ദം ചെലുത്തിയെങ്കിലും നടപടി തിരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മെയ് 3ന് ഭൂരിപക്ഷം വരുന്ന മെയ്തിയും ഗോത്രവര്‍ഗ കുക്കി സമുദായവും തമ്മില്‍ സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങളള്‍ അവസാനിപ്പിക്കാന്‍ മണിപ്പൂര്‍ പോലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →