ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കുന്നില്ലെന്ന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ആരോപിച്ചു. ഇമ്രാനെ പ്രവേശിപ്പിച്ചിരിക്കുന്ന ഇസ്ലാമാബാദിലെ അറ്റോക് ജയിലിനു സമീപം പോലും പോകാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയതായി പിടിഐ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ രേഖകളില്‍ ഇമ്രാന്റെ ഒപ്പു വേണം. ജയില്‍ അധികൃതര്‍ ഇമ്രാനെ കാണാന്‍ അനുമതി നല്കുന്നില്ല. അറസ്റ്റില്‍ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും പിടിഐ ആരോപിച്ചു.
ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്ത് റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ പാര്‍പ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ പഞ്ചാബ് പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്ത് ഇസ്ലാമാബാദിലെ അറ്റോക് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പഞ്ചാബ് പ്രവിശ്യയില്‍ ഏഴു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിട്ടുണ്ട്.