ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീർത്തി പരാമർശം. വാട്സ്ആപ്പ് ഗ്രൂപ്പ് അംഗം നടത്തിയ പരാമർശത്തിൽ ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിലായി പരാമർശം സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഗ്രൂപ്പ് അഡ്മിൻ ഷഹാബുദ്ദീൻ അൻസാരിയാണ് പിടിയിലായത്. ട്വിറ്റർ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുസ്ലിം അൻസാരി എന്നയാളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ യോഗിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാമർശത്തിന്റെ സ്‌ക്രീൻ ഷോട്ട് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബദോഹി നഗര പാലിക പരിഷത്തിലെ അംഗങ്ങളും സാധാരണക്കാരും അംഗങ്ങളായുള്ള നഗര പാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിലാണ് അപകീർത്തി പരമാർശം നടത്തിയത്.
സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് ഗ്രൂപ്പ് അഡ്മിൻ പറയുന്നു. സംഭവത്തിൽ ഐടി നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും കേസ് എടുത്തു

