സെൻട്രൽ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉൾപ്പെടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലേക്ക് 1402 സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
അഗ്രികൾച്ചറൽ ഫീൽഡ് ഓഫിസർ:(500 ഒഴിവ്). യോഗ്യത: അഗ്രികൾച്ചറൽ/ഹോർട്ടികൾച്ചറൽ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി സയൻസ്/ഫുഡ് സയൻസ്/ഫുഡ് ടെക്നോളജി/കോഓപറേഷൻ ആൻഡ് ബാങ്കിങ്/ഫോറസ്ട്രി/അഗ്രികൾച്ചറൽ എൻജിനീയറിങ്/അഗ്രി മാർക്കറ്റിങ് ആൻഡ് കോ-ഓപറേഷൻ/അഗ്രികൾച്ചറൽ ബയോ
ടെക്നോളജി/സെറികൾച്ചർ തുടങ്ങിയ വിഷയങ്ങളിൽ നാലുവർഷ ബിരുദം.
മാർക്കറ്റിങ് ഓഫിസർ (700): യോഗ്യത: ബിരുദവും എം.ബി.എ/എം..എം.എസ്/പി.ജി.ഡി.ബി.എ/പി.ജി.പി.എം/പി.ജി.ഡി.ബി.എം/പി.ജി.പി.എം/പി.ജി.ഡി.ബി.എം/പി.ജി.ഡി.എം (മാർക്കറ്റിങ്) ബിരുദം/ഡിപ്ലോമയും. ഐ.ടി ഓഫിസർ (120): യോഗ്യത: ബി.ഇ/ബി.ടെ.ടെക്/എം.ഇ/എം.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഇലക്ട്രോണിക്സ്/ ഇ.സി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ തത്തുല്യം).
എച്ച്.ആർ ഓഫിസർ (31): യോഗ്യത: ബിരുദവും രണ്ടുവർഷത്തെ പി.ജി/പി.ജി ഡിപ്ലോമയും (പേഴ്സനൽ മാനെജ്മെന്റ് /ഇൻഡസ്ട്രിയൽ റിലേഷൻ/എച്ച്.ആർ/ എച്ച്.ആർ.ഡി/ സോഷ്യൽ വർക്ക്/ലേബർ ലോ)രാജ് ഭാഷ അധികാരി (41): യോഗ്യത: എം.എ (ഹിന്ദി/സംസ്കൃതം). ബിരുദതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി പഠിച്ചിരിക്കണം.
ലോ ഓഫിസർ (10): യോഗ്യത: നിയമബിരുദം, ബാർ കൗൺസിൽ എൻറോൾ.പ്രായം: 20-30. നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ് 850. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 175 മതി. 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ/ജനുവരിയിൽ ദേശീയതലത്തിൽ നടത്തുന്ന പ്രിലിമിനറി,മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ , ലക്ഷദ്വീപിൽ കവരത്തി എന്നിവയാണ്
പരീക്ഷ കേന്ദ്രങ്ങൾ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് www.ibps.in സന്ദർശിക്കുക.