ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാര്‍ഷികത്തില്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍. 370ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ തന്നെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് പിഡിപി അധ്യക്ഷ ആരോപിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ”ആഘോഷിക്കാന്‍” ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ കട്ടൗട്ടറുകള്‍ ശ്രീനഗറിലുടനീളം സ്ഥാപിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റൊരു വശത്ത് ജനങ്ങളെ ഞെരുക്കാന്‍ ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു.
അതേ സമയം ജമ്മു കശ്മീരിന്‍രെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേട്ടുതുടങ്ങുകയാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനൊപ്പം ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.