കൊല്‍ക്കത്ത: ഇന്ത്യ അണ്ടര്‍-23 ടീം പരിശീലന ക്യാമ്പിലേക്കു കളിക്കാരെ വിട്ടുതരില്ലെന്ന് മുംബൈ സിറ്റി എഫ്.സിയും ഈസ്റ്റ് ബംഗാള്‍ എഫ്.സിയും. ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 28 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട തങ്ങളുടെ കളിക്കാരെ വിട്ടുനല്‍കില്ല എന്നാണ് ക്ലബുകളുടെ നിലപാട്. ഇരു ക്ലബ്ബുകളും നിലവില്‍ ഡുറാന്‍ഡ് കപ്പില്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ ടീമില്‍നിന്ന് താരങ്ങളെ ഇപ്പോള്‍ വിട്ടുനല്‍കാനാവില്ല എന്നും എ.ഐ.എഫ്.എഫിനു കത്തെഴുതിയിരിക്കുകയാണ് ഇരു ക്ലബുകളും. അണ്ടര്‍-23 ക്യാമ്പ് നടക്കുന്നത് ഫിഫ കലണ്ടറില്‍ ഉള്ള സമയത്ത് അല്ലാത്തതിനാല്‍ ക്ലബുകള്‍ക്ക് കളിക്കാരെ വിടാതിരിക്കാന്‍ അനുവാദമുണ്ട്. കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനായുള്ള 28 അംഗ സ്‌ക്വാഡിനെ എ.ഐ.എഫ്.എഫ്. പ്രഖ്യാപിച്ചത്.
ഈസ്റ്റ് ബംഗാള്‍ എഫ്.സി ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലും മുംബൈ സിറ്റി എഫ്.സിയുടെ വിക്രം പ്രതാപ് സിംഗ്, ഗുര്‍കിരത് സിംഗ്, ആയുഷ് ചിക്കാര, സഞ്ജീവ് സ്റ്റാലിന്‍, ഹാലെന്‍ നോങ്ഡു എന്നിവരും ഇന്ത്യന്‍ അണ്ടര്‍ 23 സ്‌ക്വാഡില്‍ ഉണ്ട്.
കളിക്കാരെ വിട്ടുതരില്ലെന്ന് മുംബൈ സിറ്റി എഫ്.സിയും ഈസ്റ്റ് ബംഗാള്‍ എഫ്.സിയും
